മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

0
580

കോഴിക്കോട്: ജില്ലയിലെ മലയോര ഉപജില്ലകളായ നാദാപുരം, കുന്നുമ്മല്‍, SUBITH-V-3പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, മുക്കം, കുന്ദമംഗലം എന്നീ സബ്ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇ.കെ.സുരേഷ്‌കുമാര്‍ അറിയിച്ചു. മറ്റു സബ് ജില്ലകളില്‍ അപകട ഭീതി നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പിന്നീട് നികത്താമെന്ന നിബന്ധനയില്‍ പ്രാദേശിക അവധി നല്‍കാവുന്നതാണ്. നാളെ നടത്താനിരുന്ന ദേശീയ വിര നിമാര്‍ജന പരിപാടി അടുത്ത മാസത്തേക്ക് മാറ്റിയതായും ഡിഡിഇ അറിയിച്ചു.

car accessories