സദാചാര ആക്രമണം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഎം

0
323

നാദാപുരം: റോഡിലൂടെ വീട്ടിലേക്ക് പോകുകയായിരുന്നയുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സിപിഎം നാദാപുരം ഏരിയാ SUBITH-V-3കമ്മിറ്റി ആവശ്യപ്പെട്ടു. ചൊവാഴ്ച്ച
വളയം കുറ്റിക്കാട്ടിലെ വലിയകുന്നുമ്മല്‍ മനോജനെ സദാചാര ഗുണ്ടകള്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കണം. യാതൊരു പ്രകോപനവുമില്ലാതെ കല്ലാച്ചി-വളയം റോഡിലൂടെ നടന്നുപോകുമ്പോഴാണ് തട്ടികൊണ്ടു പോയി മര്‍ദിച്ച് വകവരുത്താന്‍ ശ്രമിച്ചത്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഇതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം കാടന്‍ സമ്പ്രദായത്തിനെതിരെ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും ഏരിയാ സെക്രട്ടറി പി.പി.ചാത്തു പ്രസ്താവനയില്‍ പറഞ്ഞു.

car accessories
.