മുട്ടുങ്ങല്‍-പക്രംതളം റോഡ് വികസനം: മരങ്ങള്‍ മുറിച്ചു തുടങ്ങി; ഉന്നത തല യോഗം വെള്ളിയാഴ്ച്ച

0
142

നാദാപുരം: മുട്ടുങ്ങല്‍-പക്രംതളം റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.റോഡില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ car accessoriesമുറിച്ചുമാറ്റി തുടങ്ങി. എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ വടകര താഹസില്‍ദാരുടെ ഉത്തരവ് പ്രകാരമാണ് മരങ്ങള്‍ മുറിച്ചു മാറ്റുന്നത്. റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ ഒടിഞ്ഞു വീണും താഴ്ന്നും അപകടം പതിവായതോടെയാണ് ഇവ മുറിച്ചു മാറ്റാന്‍ തീരുമാനമുണ്ടായത്. മഹാഗണിയും മറ്റു പടുമരങ്ങളുമാണ് പിഡബ്‌ള്യൂഡി അധികൃതര്‍ മുറിച്ചു മാറ്റുന്നത്. ഓര്‍ക്കാട്ടേരി, പുറമേരി ഭാഗങ്ങളിലെ മരം മുറി പൂര്‍ത്തിയായി. മുറിച്ചിട്ട മരങ്ങള്‍ വനം വകുപ്പിനെക്കൊണ്ട് വില നിശ്ചയിച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
നാദാപുരം ടൗണില്‍ നിന്നു മുട്ടുങ്ങല്‍ വരെയുള്ള പതിനൊന്നര കിലോമീറ്റര്‍ ദൂരം വീതി കൂട്ടി നവീകരിക്കുന്നതിനായി 41 കോടി രൂപയാണ് സര്‍ക്കാര്‍ SUBITH-V-3അനുവദിച്ചിട്ടുള്ളത്. പന്ത്രണ്ട് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്ന റോഡിന്റെ നിര്‍മാണ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനായി നാദാപുരം, ഏറാമല, പുറമേരി, ചോറോട് പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ടൗണുകളില്‍ മാര്‍ക്കിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ചില ടൗണുകളില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരുന്നതു സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഓഗസ്ത് പത്തിന് രാവിലെ പത്തു മണിക്ക് നാദാപുരം അതിഥി മന്ദിരത്തില്‍ അവസാന ഘട്ട ഉന്നതതല യോഗം നടക്കും. എംഎല്‍എ മാരായ ഇ.കെ.വിജയന്‍, സി.കെ.നാണു, പാറക്കല്‍ അബ്ദുള്ള, ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും