ഒഡീഷയിലെ പോക്‌സോ കേസ് പ്രതി വടകരയില്‍ പിടിയില്‍

0
577

വടകര: ഒഡീഷയിലെ പോക്‌സോ കേസ് പ്രതി വടകരയില്‍ പിടിയില്‍. SUBITH-V-3ഘോര്‍ദ ജില്ലയില്‍ ജദാനി വില്ലേജിലെ കാര്‍ത്തികേശ്വര്‍ ബഹറ എന്ന പത്തൊന്‍പത് കാരനെയാണ് ഒഡീഷയില്‍ നിന്നെത്തിയ പോലീസ് അറസ്റ്റ് ചെയ്തത്.
പെരുവാട്ടുംതാഴെ നിര്‍മാണത്തിലിരിക്കുന്ന പാര്‍ക്കോ ഹോസ്പിറ്റല്‍ തൊഴിലാളിയായ ഇയാളെ ഒഡീഷയില്‍ നിന്നെത്തിയ പോലീസ് സംഘം വടകര പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീലചിത്രങ്ങളും ലൈംഗികചുവയുള്ള കമന്റുകളും നല്‍കിയതു സംബന്ധിച്ച പരാതിയിലാണ് ഇക്കഴിഞ്ഞ ജൂണ്‍ 26 ന് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. പോക്‌സോ, ഐടി car accessoriesതുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ച ഒഡീഷ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്താലാണ് പ്രതി വടകരയിലുള്ളതായി കണ്ടെത്തിയത്. തുടര്‍ന്നു ബെല്‍ഹാംപൂര്‍ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അക്ഷയ്കുമാര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒഡീഷയില്‍ നിന്ന് വടകരയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ വടകര സ്റ്റേഷനിലെ ജൂനിയര്‍ എസ്‌ഐ ഷറഫുദീനും സംഘവും സ്ഥലത്തുണ്ടായിരുന്നു. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കിയ ശേഷം കോടതിയുടെ അനുമതിയോടെ ഒഡീഷയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.