പയ്യോളി സ്വദേശി ബഹ്‌റൈനില്‍ മരിച്ച നിലയില്‍

0
628

മനാമ: ബഹ്‌റൈനില്‍ പ്രവാസി മലയാളി ജീവനൊടുക്കിയ നിലയില്‍. പയ്യോളി സ്വദേശി അര്‍ഷാദ് ഉതിരുപറമ്പിലിനെ (28)യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസൈനാര്‍-മറിയം ദമ്പതികളുടെ മകനായ ഇദ്ദേഹം വര്‍ഷങ്ങളായി ബഹ്‌റൈനില്‍ കച്ചവടം നടത്തുകയാണ്. സഹോദരന്‍ മുഹമ്മദ് SUBITH-V-3സുനീര്‍ ബഹ്‌റൈനിലുണ്ട്.
കൂട്ടുകച്ചവടത്തിന് പണം നല്‍കിയ ചില മലയാളികള്‍ പണം തിരികെ ചോദിച്ച് അര്‍ഷാദിനെ നിരന്തരം ശല്ല്യം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് അര്‍ഷാദ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആക്ഷേപം. പോലീസ് എത്തി മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകനും കെഎംസിസി ഭാരവാഹിയുമായ സലാം മമ്പാട്ടുമൂലയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

car accessories