പിഡബ്ല്യുഡി മുട്ട് മടക്കി; വീടിന് ഭീഷണിയായ മരം മുറിച്ച് മാറ്റി

0
254

ടി.ഇ.രാധാകൃഷ്ണന്‍

നാദാപുരം: വീടിന് ഭീഷണിയായ മരം മുറിച്ച് മാറ്റാന്‍ തഹസില്‍ദാര്‍ ഉത്തരവിട്ടിട്ടും പണമില്ലെന്ന് പറഞ്ഞ് പിഡബ്ലൂഡി അധികൃതര്‍ മാറി നിന്ന സംഭവം വിവാദമായപ്പോള്‍ അധികൃതര്‍ മുട്ടുമുടക്കി. പുറമേരി കുനിങ്ങാട് റോഡിലെ കോമത്ത് താഴക്കുനി പൊക്കന്റെ വീടിന് മുകളിലേക്ക് ചാഞ്ഞ് അപകട ഭീഷണി ഉയര്‍ത്തിയ മരമാണ് പൊതുമരാമത്ത് അധികൃതര്‍ ഇന്നലെ മുറിച്ച് മാറ്റിയത്.
computer ad - Copy2017 ല്‍ കോമത്ത് താഴകുനി പൊക്കന്‍ തന്റെ വീടിനടുത്തായുളള റോഡിലെ പടുകൂറ്റന്‍ മരം അപകട ഭീഷണി ഉയര്‍ത്തുന്നതായി വടകര തഹസില്‍ദാര്‍ക്ക് പരാതി നല്‍കുകയും തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ മരത്തിന്റെ ശാഖകള്‍ വീടിന് ഭീഷണിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കൂടിയായ തഹസില്‍ദാര്‍ പി.കെ.സതീഷ് കുമാര്‍ മരത്തിന്റെ ശാഖകള്‍ മുറിച്ച് മാറ്റാന്‍ പിഡബ്ലുഡിറോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് ഉത്തരവ് നല്‍കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ തയ്യാറാവാത്തത് ‘വടകരവാര്‍ത്തകള്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി. രാവിലെ കെഎസ്ഇ ബി അധികൃതരെത്തി ഇലക്ട്രിക് ലൈനുകള്‍ അഴിച്ച് മാറ്റിയാണ് വന്‍ മരം മുറിച്ച് മാറ്റിയത്. ശാഖകള്‍ മാത്രമല്ല മരം പൂര്‍ണമായി തന്നെ മുറിച്ച് നീക്കുകയായിരുന്നു.

car accessories