ജനാധിപത്യത്തിന്റെ ബാലപാഠം പകര്‍ന്ന് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

0
170

വടകര: മയ്യന്നൂര്‍ എംസിഎം യുപി സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ സ്‌കൂള്‍ പാര്‍ലമെന്റ് computer ad - Copyതെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. പൂര്‍ണമായും ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്.
പൊതുതെരഞ്ഞെടുപ്പിന്റെ വീറുംവാശിയുമായി കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് വിദ്യാര്‍ഥികള്‍ക്കു പുതിയ അനുഭവമായി. പോളിംഗിന്റെ എല്ലാ രംഗത്തും വിദ്യാര്‍ഥികള്‍ തന്നെയാണ് നിറഞ്ഞുനിന്നത്. പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍മാര്‍, ക്രമസമാധാന പാലകര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, കണ്‍ട്രോളിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയ ചുമതലകളെല്ലാം വിദ്യാര്‍ഥികള്‍ ഭംഗിയാക്കി. വിജ്ഞാപനം മുതല്‍ നാമനിര്‍ദേശപത്രിക സമര്‍പണം, സ്ഥാനാര്‍ഥി നിര്‍ണയം, പ്രചരണം, മീറ്റ് ദ കാന്റിഡേറ്റ്, കലാശക്കൊട്ട്, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ വരെയുള്ള car accessoriesമുഴുവന്‍ ഘട്ടങ്ങളും വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാവുന്ന രീതിയിലാണ് മുന്നേറിയത്. കടലാസു രഹിത തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ടായി.
അഞ്ഞൂറിലധികം വിദ്യാര്‍ഥികളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഭാവിതലമുറയില്‍ ജനാധിപത്യത്തിന്റെ ബാലപാഠം പകര്‍ന്നു നല്‍കുമ്പോള്‍ കുട്ടികള്‍ക്ക് വഴി കാട്ടാന്‍ അധ്യാപകരും ശ്രദ്ധിച്ചു. പാഠ്യേതര പ്രവര്‍ത്തനത്തിനും സ്‌കൂളിന്റെ ഉന്നമനത്തിനും കുട്ടികളുടെ അറിവും കഴിവും പ്രയോജനപ്പെടുത്തും. ഇൗ രൂപത്തിലുള്ള പരിശ്രമങ്ങളാണ് അധ്യാപകരുടെ ഭാഗത്ത് നിന്നു ഉണ്ടാകുന്നത്. അധ്യാപകന്‍ കെ. ജുനൈദിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് നടപടികളില്‍ ഹെഡ് മിസ്ട്രസ് എ.സി.ഹാജറ, ടി.പി.ഹസ്സന്‍, ടി. ജമാലുദ്ധീന്‍, എം.ടി.നാസര്‍, മജീദ്, കെ.നൗഷാദ്, കെ.ശ്രീന, സി.വി.ശരീഫ് എന്നിവര്‍ പങ്കെടുത്തു.