പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും എംസിഎക്ക് ചേരാന്‍ അവസരം

0
222

 

വടകര: മണിയൂര്‍ കുറുന്തോടിയിലെ കോളജ് ഓഫ് എഞ്ചിനിയറിങില്‍ computer ad - Copyമാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (എംസിഎ) കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും ഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും. ഓഗസ്റ്റ് നാലു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി ഫോര്‍ പ്രഫഷനല്‍ കോളജസ് ഇന്‍ കേരളയുടെ പുതിയ നിര്‍ദ്ദേശ പ്രകാരമാണ് ഈ അവസരം ലഭിക്കുന്നത്. കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും അപേക്ഷാ ഫീസ് സ്വീകരിക്കും. പൊതു വിഭാഗത്തിന് 700 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 350 രൂപയുമാണ് ഫീസ്. ഈ മാസം അഞ്ചിന് മുമ്പ് വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി www.lbscetnre.kerala.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അപേക്ഷകര്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പ്ലസ് ടു തലത്തിലും ഡിഗ്രിക്കും പഠിച്ച് 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. car accessoriesഎസ്ഇബിസി വിഭാഗക്കാരും അംഗവൈകല്യമുള്ളവരും 45 ശതമാനം മൊത്തം മാര്‍ക്ക് വാങ്ങിയാലും മതി. എസ്‌സി/എസ്ടി. വിഭാഗക്കാര്‍ ഡിഗ്രി പരീക്ഷ പാസായാല്‍ മതി.
അപേക്ഷകരുടെ ബിരുദതലത്തിലുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്‍ബിഎസ് ഡയരക്ടര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റ് മുഖേനയാണ് പ്രവേശനം നടത്തുക. പ്രിന്റൗട്ട് എടുത്ത അപേക്ഷാ ഫോറവും ചലാന്‍ രശീതിയുടെ കോപ്പിയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഡയരക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, എക്‌സ്ട്രാ പൊലിസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയക്കണം. ഓഗസ്റ്റ് ഏഴിനു വൈകുന്നേരം അഞ്ചു മണി വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് www.cev.ac.in, 9495903733, 9400511020,