മത നിരപേക്ഷ പോരാട്ടം രാജ്യത്ത് വളര്‍ന്നു വരണം: കോടിയേരി

0
306

വടകര: ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദു വര്‍ഗീയത മൂലമാണ് മുസ്ലിം വര്‍ഗീയതയും രാജ്യത്ത് പടര്‍ന്നു പിടിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി computer ad - Copyകോടിയേരി ബാലകൃഷ്ണന്‍. പുരോഗമന കലാസാഹിത്യ സംഘം വടകര മേഖലാ കമ്മറ്റി പ്രസിദ്ധീകരിച്ച എം.കേളപ്പന്റെ ശിവപുരം കോട്ട എന്ന നാടകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഗീയതയാണ് മറ്റൊന്നിനു വളരാന്‍ സാഹചര്യമൊരുക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്തതോടെയാണ് ന്യൂനപക്ഷ വര്‍ഗീയത വളര്‍ന്നു വന്നത്. ബാബറി മസ്ജിദ് തകര്‍ത്തവര്‍ ഇപ്പോള്‍ അധികാരം ഉപയോഗിച്ച് മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ സഹായകരമാകുന്നത് സാഹിത്യ സൃഷ്ടികളാണ്. എന്നാല്‍ ഇന്ന് എന്ത് പ്രസംഗിക്കണം, എഴുതണം, ചിന്തിക്കണം എന്നതിന് പ്രസക്തി നഷ്ട്പ്പെട്ടു. സാഹിത്യകാരന്മാര്‍ക്കെതിരെ പ്രകോപനപരമായ നിലപാടാണ് വര്‍ഗീയ വാദികള്‍ car accessoriesസ്വീകരിക്കുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ പുതിയ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. പത്ര മാധ്യമങ്ങളുടെ സ്വതന്ത്ര ചിന്തയ്ക്ക് വിലങ്ങ് വെക്കുകയാണ്. കേരളം ഇത്തരം ഭീഷണികളെ ഗൗരവമായി കാണുകയാണ്. വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നതെന്നും ഇതിനെ നേരിടാന്‍ ജനാധിപത്യ മത നിരപേക്ഷ പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പ്രൊഫ: കടത്തനാട് നാരായണന്‍ പുസ്തകം ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ടി.രാജന്‍ പുസ്തക പരിചയം നടത്തി. ഡോ:കെ.എം.ഭരതന്‍, ഡോ:ഹേമന്ദ് കുമാര്‍, എം.കെ.പണിക്കോട്ടി, ഗോപീ നാരായണന്‍, പി.രമേശന്‍, അനില്‍ ആയഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു