യുവശാക്തീകരണത്തിന് കരുത്തേകി യൂത്ത് പാര്‍ലമെന്റ്

0
124

കുറ്റ്യാടി: യുവശാക്തീകരണത്തിന് കരുത്തേകി യൂത്ത് പാര്‍ലമെന്റ് കോഴിക്കോട് computer ad - Copyനെഹ്‌റു യുവകേന്ദ്ര നരിക്കൂട്ടുംചാല്‍ വേദിക വായനശാലയുടെ സഹകരണത്തോടെ നടത്തിയ കുന്നുമ്മല്‍ ബ്ലോക്ക് തല അയല്‍പക്ക പാര്‍ലമെന്റൊണ് യുവതി യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. കുന്നുമ്മല്‍ ബ്ലോക്കില്‍ നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബുകളിലെ യുവതീയുവാക്കളും ക്ലബ് ഭാരവാഹികളുമാണ് പാര്‍ലമെന്റില്‍ പങ്കെടുത്തത്. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം പ്രസിഡണ്ട് സൂരജ്.ആര്‍.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സൈബര്‍ ലോകത്തെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ രംഗീഷ് കടവത്ത്, യോഗവും ജീവിതവും എന്ന വിഷയത്തില്‍ car accessoriesബി.ഷീന, മാറുന്ന പരിസ്ഥിതി മാറുന്ന ലോകം എന്ന വിഷയത്തില്‍ ശ്രീനി പാലേരി, കൗമാര പ്രശ്‌നങ്ങളും പ്രതിവിധിയും എന്ന വിഷയത്തില്‍ ഡോ:ജി.എസ്.സുഗേഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ടി.കെ.ചാത്തു, കെ.കെ.രവീന്ദ്രന്‍, ജെ.ഡി.ബാബു, എസ്.ജെ.സജീവ് കുമാര്‍, എസ്.ഡി.സുധീപ്, ടി.സുരേഷ് ബാബു, പി.പി.ദിനേശന്‍, ജെ.എസ്.വിശ്വജിത്ത്, ജി.ജിഷ്ണുസായ്, സി.കെ.വിഷ്ണുനാഥ്, ഇ.വിഷ്ണു, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, കെ.കെ.നിധിന്‍, സി.കെ.ആദര്‍ശ്, പി.പി.അശ്വന്ത്, സൗരവ ദാസ്, അമൃത് ബാബു, അരുണ്‍ ചാലില്‍, അക്ഷയ് ചാലില്‍, കെ.കെ.നിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു