ഹര്‍ത്താലുണ്ടോ തിങ്കളാഴ്ച

0
426

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഹര്‍ത്താല്‍ ഉണ്ടോ ഇല്ലയോ എന്ന ചോദ്യം വ്യാപകം. ഹര്‍ത്താല്‍ computer ad - Copyപ്രഖ്യാപനവുമായി ഹനുമാന്‍ സേന, അയ്യപ്പധര്‍മ സേന തുടങ്ങി ഒരു വിഭാഗം ഹൈന്ദവ സംഘടനകള്‍ മുന്നോട്ട് പോകുമ്പോള്‍ ആര്‍എസ്എസ് പോലെയുള്ള പ്രമുഖ സംഘടനകള്‍ വിമുഖത പ്രകടിപ്പിച്ചതോടെയാണ് ഹര്‍ത്താലുണ്ടോ എന്ന ചോദ്യം ഉയര്‍ന്നത്. ഇക്കാര്യം ഉന്നയിച്ച് പലരും മാധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയാണ്.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വവും ഹിന്ദു ഐക്യവേദിയും വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയുടെ പേരില്‍ 30ന് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലില്‍ സമുദായത്തിനു പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ അറിയിച്ചു.
ഹര്‍ത്താലിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ഹര്‍ത്താലുമായി ആര്‍എസ്എസിനു ബന്ധമില്ല. ചില സംഘടനകള്‍ ഹിന്ദു സംഘടനകളെന്ന പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയം തെരുവില്‍ പരിഹരിക്കേണ്ടതല്ല. പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രവിശ്വാസികളുടെ ഇടയിലെ car accessoriesബോധവല്‍ക്കരണത്തിലൂടെ അഭിപ്രായ സമന്വയം കണ്ടെത്താനാവുമെന്നും ആര്‍എസ്എസ് നേതൃത്വം അറിയിച്ചു.
ദുര്‍ബല സംഘടനകളാണ് ആഹ്വാനം ചെയ്തതെന്നും അതിനാല്‍ ഹര്‍ത്താല്‍ വിജയിക്കില്ലെന്നുമാണ് പലരും വിലയിരുത്തുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ പോലീസ് ശക്തമായ നിലപാട് കൈക്കൊള്ളുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരിക്കുകയാണ്.  ഹര്‍ത്താലില്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. അതുകൊണ്ട്തന്നെ വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറക്കുമെന്നും വാഹനങ്ങള്‍ സര്‍വീസ് നടത്തുമെന്നുമുള്ള സൂചനയാണ് ലഭിക്കുന്നത്.