വടകരയില്‍ വീണ്ടും കഞ്ചാവ് വേട്ട; ഒരാള്‍ അറസ്റ്റില്‍

0
570

1

വടകര: ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വടകരയില്‍ വന്‍ കഞ്ചാവ് വേട്ട. റൂറല്‍ ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം മേല്‍മുറി ഊരകം നീലാഞ്ചേരി അബ്ബാസിനെയാണ് (30)
സിഐ.ടി.മധുസൂദനന്‍ നായരും സംഘവും അറസ്റ്റ് ചെയ്തത്. വൈകീട്ട് നാല് മണിയോടെ പഴയ സ്റ്റാന്‍ഡില്‍ കഞ്ചാവ് വില്‍പ്പനയ്ക്ക് ശ്രമിക്കുന്നതിനിടയിലാണ് പ്രതി computer ad - Copyസ്‌ക്വാഡിന്റെ വലയിലായത്. കേരിയര്‍
ഏജന്റാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്, ബംഗളുരു ഭാഗങ്ങളില്‍ നിന്നാണ് പ്രതി കഞ്ചാവ് എത്തിക്കുന്നത്. വടകരയിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് വില്‍പനയ്ക്ക് എത്തിക്കുന്നതാണ് കഞ്ചാവ്. രണ്ടു ദിവസം മുമ്പാണ് പുതിയ സ്റ്റാന്റ് പരിസരത്ത് കഞ്ചാവ് വില്‍ക്കാനെത്തിയ തൃശൂര്‍ സ്വദേശി ദിനേശന്‍
ഒന്നേകാല്‍ കിലോ കഞ്ചാവുമായി പിടിയിലായത്.  എസ്‌ഐ കെ.എ.ഷറഫുദീന്‍, എഎസ്‌ഐമാരായ സി.എച്ച്.ഗംഗാധരന്‍, കെ.പി.രാജീവന്‍, ബാബു കക്കട്ടില്‍, സീനിയര്‍ സിപിഒ സി.യൂസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി. ഷാജി, പ്രദീപന്‍ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്‌.

car accessories