വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്

0
620

നാദാപുരം: പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിക്ക് പരിക്ക്. വെള്ളൂര്‍ കരിയിലാട്ട് ലിബിനാണ് (17) പരിക്കേറ്റത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് സ്‌കൂളിനകത്ത് വെച്ച് പ്ലസ് ടു ADDവിദ്യാര്‍ഥിയായ ലിബിനും സംഘവും പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അരികിലേക്ക് വിളിച്ചതിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷമുണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ വരാതിരിക്കുകയും അവര്‍ പ്ലസ് ടു വിദ്യാര്‍ഥികളെ ചീത്ത വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ അടിപിടി ഉണ്ടാവുകയും ഇതിനിടയില്‍ ലിബിനെ കല്ലുകൊണ്ട് തലക്ക് കുത്തി പരിക്കേല്‍പ്പിച്ചെന്നുമാണ് പരാതി. തലക്ക് പരിക്കേറ്റ ലിബിന്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ലിബിന്‍ പോലീസില്‍ പരാതി നല്‍കി.

car accessories