മന്തരത്തൂര്‍ സ്വദേശി ബഹറിനില്‍ ഹൃദയാഘാതം മൂലം മരിച്ചു

0
238

മനാമ : മണിയൂര്‍ മന്തരത്തൂര്‍ സ്വദേശി ഗോപിനാഥ് (58) ബഹറിനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ജോലിക്കിടയില്‍ കടുത്ത നെഞ്ച് വേദന loydo-2-1അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ സല്‍മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 34 വര്‍ഷമായി മനാമ അല്‍ ജിഷി കോര്‍പ്പറേഷനില്‍ ലോജസ്റ്റിക്ക് ഡിവിഷനില്‍ ജോലി ചെയ്തു വരികയായിരുന്നു. മന്തരത്തൂരിലെ പരേതനായ പടവഞ്ചേരി മീത്തല്‍ നാരായണന്‍ നമ്പ്യാരുടെ മകനാണ്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ കമ്പനിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

co-op-college