മലയോര മേഖലയ്ക്ക് അഭിമാനമായി ശരണ്യ

0
189

പി.പി.ദിനേശന്‍

കുറ്റിയാടി: വോളിബോള്‍ താരം എന്‍.എസ്.ശരണ്യ മലയോര മേഖലയുടെ അഭിമാനം. ഇന്ത്യന്‍ വോളിബോള്‍ ടീമില്‍ മിന്നും താരമായിരിക്കുയാണ് loydoശരണ്യ. കക്കട്ടില്‍ വോളി അക്കാദമിയില്‍ കൂടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് പി.എ.തോമസിന്റെ ശിക്ഷണത്തിലാണ് ശരണ്യ തിളങ്ങിയതും ഇന്ത്യന്‍ വോളിബോള്‍ ടീമില്‍ ഇടം നേടിയതും. 23 വരെ സൗത്ത് ആഫ്രിക്കയിലെ ജോഹനാസ്ബര്‍ഗില്‍ നടക്കുന്ന ബ്രിക്‌സ് ഇന്റര്‍ നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശരണ്യയുമുണ്ട്. ചങ്ങനാശ്ശേരി അസംഷന്‍ കോളജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ ശരണ്യ മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്നിലെ ചടേച്ചന്‍ കണ്ടിയില്‍ ശോഭ, സലി കുമാര്‍ ദമ്പതികളുടെ മകളാണ്.

co-op-college