കെ.എസ്.ബിമല്‍ സ്മാരക കഥാപുരസ്‌കാരം അജിജേഷ് പച്ചാട്ടിന്

0
385

വടകര: സാമൂഹിക-രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കെ.എസ്.ബിമലിന്റെ ഓര്‍മക്കായി എടച്ചേരി വിജയാ കലാവേദി ആന്റ് ഗ്രന്ഥാലയം ഏര്‍പെടുത്തിയ പ്രഥമ ബിമല്‍ സ്മാരക കഥാപുരസ്‌കാരത്തിന് അജിജേഷ് പച്ചാട്ട് അര്‍ഹനായതായി കലാവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
loydoഅദ്ദേഹത്തിന്റെ ദൈവക്കിളി എന്ന കഥാസമാഹരത്തിനാണ് പുരസ്‌കാരം. 10001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. എം.സുധാകരന്‍, കെ.വി.സജയ്, രാജേന്ദ്രന്‍ എടത്തുംകര എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. ഈ മാസം 26ന് വൈകുന്നേരം നാലിന് എടച്ചേരി കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി അവാര്‍ഡ് സമ്മാനിക്കും. മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ സ്വദേശിയാണ് അജിജേഷ്.
വാര്‍ത്താസമ്മേളനത്തില്‍ കലാവേദി സെക്രട്ടറി കെ.ടി.കെ.പ്രേമചന്ദ്രന്‍, വി.രാജീവന്‍, വി.കെ.രജീഷ്, രാധാകൃഷ്ണന്‍ എടച്ചേരി പങ്കെടുത്തു.

co-op-college