ലോകകപ്പ് പ്രവചനം നടത്തി മജീഷ്യന്‍ സനീഷ്

0
571

വടകര: വിഷിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യനെ loydo-2-1പ്രവചിച്ച് മജീഷ്യന്‍. വടകരയിലെ പ്രശസ്ത മജീഷ്യന്‍ സനീഷ് വടകരയാണ് പ്രവചനം നടത്തിയത്. വടകര ഡിവൈഎസപി സി.ആര്‍ സന്തോഷ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് പ്രവചനം. പ്രവചനം അടക്കംചെയ്ത പെട്ടി റൂട്ട് കോച്ചിംഗ് സെന്റര്‍ ഡയറക്ടര്‍ കെ.പി.സജീവന് ഡിവൈഎസ്പി കൈമാറി. തുടര്‍ന്ന് വടകര നടക്കുതാഴ സഹകരണബോങ്ക് പ്രതിനിധി ഏറ്റുവാങ്ങി. ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന പെട്ടി 16ന് റൂട്ട് കോച്ചിംഗ് സെന്ററില്‍ നിന്നും തുറക്കും. വിജയിക്കുന്ന രാജ്യം, നേടുന്ന ഗോള്‍ എന്നിവയാണ് പ്രവചിച്ചിരിക്കുന്നത്. പ്രവചനം അടങ്ങിയ പെട്ടിയുടെ താക്കോല്‍ പ്രസ്‌ക്ലബ്ബ് സെക്രട്ടറി പി രാജീവന്റെ കൈയ്യിലാണ് സൂക്ഷിച്ചിരിക്കുന്നത്.

co op college