മഴക്കെടുതി വ്യാപകം; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി

0
571

വടകര: രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയില്‍ വടകര മേഖലയാകെ വെള്ളത്തിനടിയിലായി. പഴങ്കാവ്, ചോറോട്, വൈക്കിലശ്ശേരി, ഏറാമല, ഒഞ്ചിയം loydo-2എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. പലസ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. വടകര ജില്ലാ ആശുപത്രിക്കു സമീപം അടക്കാത്തെരുവില്‍ യൂനിവേഴ്സല്‍ പ്രസ്സിന്റെ കെട്ടിടം തകര്‍ന്നു. പഴക്കം ചെന്ന കെട്ടിടമാണിത്. ഏറാമല പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഏറാമല തുരുത്തിമുക്ക് റോഡില്‍ വെള്ളം കയറി. ചോറോട് പഞ്ചായത്തിലെ രാമത്ത് മുച്ചിലോട്ട് ക്ഷേത്രത്തിലേക്കുള്ള റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇതിലെയുള്ള വാഹനഗതാഗതം നിലച്ചിരിക്കുകയാണ്. മഴയോടൊപ്പം ശക്തമായ കാറ്റും ഉണ്ടാകുന്നതാണ് ദുരിതം വിതക്കുന്നത്.

co op college