വില്‍പനക്ക് വെച്ച മത്സ്യത്തില്‍ പുഴു; ആരോഗ്യ വിഭാഗം പരിശോധന നടത്തി

0
867

വടകര: മല്‍സ്യ മാര്‍ക്കറ്റില്‍ വില്‍പനക്ക് വെച്ച മത്സ്യത്തില്‍ പുഴു കണ്ടെത്തിയ സംഭവത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. നഗരസഭയുടെ co op collegeഉടമസ്ഥതയിലുള്ള സ്റ്റാള്‍ നമ്പര്‍ ഏഴിലെ മല്‍സ്യ വില്‍പ്പനക്കാരനാണ് പുഴുവരിച്ച മല്‍സ്യങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഐസ് ബോക്സില്‍ സൂക്ഷിച്ച സ്രാവ്, തിരണ്ടിയുള്‍പ്പെടെയുള്ള മുപ്പത് കിലോ മത്സ്യമാണ് പുഴുവരിച്ച നിലയില്‍ പിടികൂടിയത്. പ്രത്യേക അറയിലാണിവ സൂക്ഷിച്ചിരുന്നത്. മത്സ്യവില്‍പ്പനക്കാരന്‍ ഒ.എം.മൊയ്തുവില്‍ നിന്നു പിഴ ഈടാക്കി ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുധീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പുഴുവരിച്ച മത്സ്യം പിടികൂടിയതറിഞ്ഞ് നിരവധിപേരാണ് മാര്‍ക്കറ്റിലത്തെിയത്. പൊതുവെ മത്സ്യവിപണി തിരിച്ചടിനേരിടുന്നതിനിടയിലാണ് പുഴുവരിച്ച മത്സ്യം പിടികൂടിയതെന്നത് ഈ മേഖലയ്ക്ക് ഇരുട്ടടിയായിരിക്കുകയാണ്.

loydo-2