നികുതിയും രജിസ്ട്രേഷനുമില്ല; രണ്ടു വര്‍ഷമായി സര്‍വ്വീസ് നടത്തിയ ആഡംബര കാര്‍ പിടികൂടി

0
942

വടകര: രേഖകളില്ലാതെ രണ്ടു വര്‍ഷമായി സര്‍വ്വീസ് നടത്തിയ ആഡംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. നികുതി അടക്കാതെയും റജിസ്ട്രേഷന്‍ ചെയ്യാതെയും രണ്ടു വര്‍ഷമായി സര്‍വ്വീസ് നടത്തിയ ലാന്‍ഡ് ലോവര്‍ ഡിസ്‌കവറി മോഡല്‍ ആഡംബര കാറാണ് ദേശീയപാതയിലെ തിക്കോടിയില്‍ നിന്ന് വടകര എംവിഐ എ.ആര്‍.രാജേഷ്, എഎംവിഐ വി.അസീം എന്നിവര്‍ ചേര്‍ന്ന് co op collegeപിടികൂടിയത്. വടകര ആര്‍ടിഒ വി.വി.മധുസൂദനന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി.
എണ്‍പത് ലക്ഷം രൂപ വില വരുന്ന കാര്‍ കസ്റ്റഡിയിലെടുത്ത് പയ്യോളി പോലിസ് സ്റ്റേഷനിലേക്ക് മാറ്റി. 2016 മോഡല്‍ കാറാണിത്. 24620 കിലോ മീറ്റര്‍ ഓടിയതായും കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്തെ ഷോറൂമില്‍ നിന്ന് മട്ടന്നൂരിലെ ഒരാള്‍ക്ക് കാണിച്ചു കൊടുക്കാന്‍ വേണ്ടി കൊണ്ട് പോകുകയായിരുന്നു കാര്‍. കാറിന്റെ വിലയുടെ ഇരുപത് ശതമാനം അടച്ചാല്‍ മാത്രമേ ട്രയലിനും ഡെമോണ്‍സേഷനും വാഹനം ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ നിയമങ്ങള്‍ ലംഘിച്ചതിനാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. നികുതി അടച്ച് റജിസ്ട്രേഷന്‍ ചെയ്താല്‍ മാത്രമേ വാഹനം തിരിച്ചു നല്‍കുകയുള്ളൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

loydo-2