മയ്യന്നൂരില്‍ വീടിനു നേരെ ബോംബേറ്

0
448

വടകര: മയ്യന്നൂരില്‍ വീടിന് നേരെ ബോംബെറിഞ്ഞു. വടകര നഗരസഭാ പരിധിയിലെ loydo-2-1കുട്ടംകുളങ്ങര റോഡില്‍ വലിയപറമ്പത്ത് മൂസയുടെ വീടിനു നേരെയാണ് ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ ബോംബേറുണ്ടായത്. ഓഫീസ് മുറിയുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചുമരിനും കേടുപറ്റി. ആളപായമില്ല. മൂസയുടെ മകന്‍ കരീം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ്. മയ്യന്നൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഈ അക്രമമെന്നു കരുതുന്നു. വടകര പോലീസ് സ്ഥലത്തെത്തി.

co op college