ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ അഭിഷേകിന് പൗരസ്വീകരണം നല്‍കി

0
314

വടകര: ഏഷ്യന്‍ യൂത്ത് വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്കുവേണ്ടി ജഴ്സിയണിഞ്ഞ ഓര്‍ക്കാട്ടേരി മുയിപ്രയിലെ അഭിഷേകിനും രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിന് അര്‍ഹനായ മേജര്‍ ജനറല്‍ സുരേഷ് മേനോനും ഏറാമല പഞ്ചായത്തും ഓര്‍്ക്കാട്ടേരി പൗരാവലിയും ചേര്‍ന്ന് സ്വീകരണം നല്‍കി. ഇറാനില്‍ നടന്ന ഏഷ്യന്‍ യൂത്ത് വോളിയില്‍ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ co op collegeഫൈനല്‍വരെ എത്തിയിരുന്നു. വടകര കരിമ്പനപാലത്തു നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ ഓര്‍ക്കാട്ടേരിയിലേക്ക് അഭിഷേകിനെ സ്വീകരിച്ച് ആനയിച്ചു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ ഉപഹാരം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹി ഒ.രാജഗോപാല്‍, എന്‍.വേണു, ഇല്ലത്ത് ദാമോദരന്‍, പുതിയെടുത്ത് കൃഷ്ണന്‍, എന്‍.എം.ബിജു, ഞേറലാട്ട് രവീന്ദ്രന്‍, കുനിയില്‍ രവീന്ദ്രന്‍, ഒ.കെ. വാസു, പി.കെ.കുഞ്ഞിക്കണ്ണന്‍, കെ.കെ.റഹീം, ബഷീര്‍ പട്ടാര, ഇ.പി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

loydo-2