ഒന്തം ഓവര്‍ ബ്രിഡ്ജ് പാര്‍ക്കിംഗ് കേന്ദ്രമാവുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

0
688

വടകര: നഗരത്തിലെ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള പ്രധാന വഴിയായ ഒന്തം ഓവര്‍ ബ്രിഡ്ജ് പാര്‍ക്കിംഗ് കേന്ദ്രമാവുന്നു. മേല്‍പാലംറോഡിന് ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതകുരുക്കിന് ഇടയാക്കുകയാണ്. പത്ത് മണിയാകുമ്പോഴേക്കും ലിങ്ക് റോഡിനെ അനുസ്മരിപ്പിക്കുംവിധം കാറുകളും മറ്റു വാഹനങ്ങളും നിരയായി നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ സ്ഥലം വിടുന്ന സ്ഥിതി. വിവിധ ആവശ്യങ്ങള്‍ക്ക് co op collegeഇതുവഴി പോകേണ്ടവരാണ് പാര്‍ക്കിംഗ് മൂലം ബുദ്ധിമുട്ടിലാവുന്നത്. ഇരുഭാഗത്തു നിന്നും വാഹനങ്ങള്‍ എത്തുന്നതോടെ ഇവിടം ഗതാഗതകുരക്കിലമരുന്നു. ഏറെ പരിശ്രമിച്ചാണ് ഇപ്പോള്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നത്.
തണലിലേക്ക് ഡയാലിസിസിനു പോകുന്നവരും മുനിസിപ്പല്‍ ഓഫീസിലേക്കും സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും മറ്റും പോകേണ്ടവരും ഇവിടെ കുടുങ്ങുകയാണ്. വലിയവളപ്പിലെ ഓപ്പറേറ്റിംഗ് സെന്ററില്‍ എത്തേണ്ട കെഎസ്ആര്‍ടിസി ബസുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. പ്രവേശന കവാടത്തില്‍ നിന്ന് ഓവര്‍ബ്രിഡ്ജിലേക്ക് കടക്കാന്‍ പാര്‍ക്കിംഗ്‌വാഹനങ്ങള്‍ കാരണം പലപ്പോഴും കഴിയാറില്ല. ഇതുമൂലമൂണ്ടാകുന്ന ഗതാഗത കുരുക്ക് അഞ്ചുവിളക്ക് ജംഗ്ഷന്‍ വരെ എത്തുന്ന അവസ്ഥയാണ്. പടിഞ്ഞാറന്‍ ഭാഗത്തേക്കു പോകേണ്ട ലോറികളും കുരുക്കില്‍ കുടുങ്ങുന്നു.
ലിങ്ക് റോഡ് പോലെ ഒന്തം റോഡിനെയും പാര്‍ക്കിംങ്ങ് കേന്ദ്രമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാട് ഉയര്‍ന്നുകഴിഞ്ഞു. ഇക്കാര്യത്തില്‍ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

loydo-2