നല്ല വെള്ളം നല്ല പാത്രം പദ്ധതിയുമായി സേവ്

0
436

വടകര: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ‘നല്ല വെള്ളം നല്ല പാത്രം’ പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും loydo-2കുടിവെള്ളം ശുദ്ധമായ രീതിയില്‍ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഇത്. ജലജന്യരോഗങ്ങളും വൃക്കരോഗങ്ങളും പെരുകുന്ന നാട്ടില്‍ ജലം ശുദ്ധമായി തന്നെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തും. നിലവില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളും പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ ആണ് ഉപയോഗിക്കുന്നത്. ഇവ ഉപേക്ഷിച്ച് സ്റ്റീല്‍, പളുങ്ക് ബോട്ടിലുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും. ക്രമേണ മുഴുവന്‍പേരും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപേക്ഷിച്ചു എന്ന് ഉറപ്പുവരുത്തും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേപ്പയൂര്‍ വിളയാട്ടൂര്‍ എളമ്പിലാട് എല്‍പി സ്‌കൂളില്‍ co op collegeപ്രൊഫ. സി.പി. അബൂബക്കര്‍ നിര്‍വഹിച്ചു. ഈ സ്്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകളാണ് ഉപയോഗിക്കുന്നത്.
എഇഒ ഇ.വിശ്വനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സേവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. പ്രൊഫ. ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. സുധീര്‍ തങ്കപ്പന്‍ ജല പഠനക്ലാസെടുത്തു. വി.കെ.ദീജി, ആഷോ സമം, അബ്ദുള്ള സല്‍മാന്‍, എസ്.എസ്.ശ്രീശരണ്‍, വി.പി.ഹരിദാസ്, സിന്ധു ഗണേഷ്, ജിഷ്ണു ബിനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങ് വേറിട്ടുനിന്നു. ആലില കൊണ്ടുണ്ടാക്കിയ ബാഡ്ജ് ആണ് എല്ലാവര്‍ക്കും ധരിക്കാന്‍ നല്‍കിയത്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വവിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.