ആളൊഴിഞ്ഞ പറമ്പില്‍ മാലിന്യം തളളുന്നത് നാട്ടുകാര്‍ തടഞ്ഞു

0
247

നാദാപുരം: വളയം കാലിക്കുളമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ മാലിന്യം തളളുന്നത് നാട്ടുകാര്‍ തടഞ്ഞു. വളയം കല്ലുനിര അഭയഗിരി റോഡില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയുളള സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ ടിപ്പര്‍ ലോറിയിലാക്കി loydo-2രണ്ട് ലോഡ് മാലിന്യമാണ് തള്ളിയിരിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ചെക്യാട് പഞ്ചായത്തിലെ മാലിന്യമാണെന്ന് പറയപ്പെടുന്നു. ഇതിനിടയില്‍ മൂന്നാമത് ലോഡ് മാലിന്യവുമായി ടിപ്പറെത്തിയതോടെ നാട്ടുകാര്‍ തടിച്ച്കൂടി. വളയത്ത് നിന്ന് എസ്‌ഐ പി. എല്‍.ബിനുലാലിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. പോലീസിന്റെ സഹായത്തോടെ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യം മറ്റൊരു ലോറിയില്‍ കയറ്റി തിരിച്ചയക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് വളയം ഫെസ്റ്റിന്റെ മാലിന്യം വിലങ്ങാട് മേഖലയില്‍ തള്ളിയത് വിവാദമായിരുന്നു.

co op college