വിദ്യാഭ്യാസം ദരിദ്രവിഭാഗത്തിന്റെ ഉന്നതിക്കായി ഉപയോഗിക്കണം : ടി.പത്മനാഭന്‍

0
302

വടകര : വിദ്യാലയങ്ങളില്‍ നിന്ന് ആര്‍ജിക്കുന്ന വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ ദരിദ്രവിഭാഗങ്ങളുടെ ഉന്നതിക്കായി ഉപയോഗിക്കണമെന്ന് സാഹത്യകാരന്‍ ടി.പത്മാനഭന്‍. രാജ്യം പുരോഗതി കൈവരിക്കുന്നുവെന്ന് അവകാശവാദങ്ങള്‍ co op collegeഉയരുമ്പോള്‍ തന്നെ വലിയ ശതമാനം ജനങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കമാണെന്ന കാര്യം വിസ്മരിക്കരുത്. വിദ്യാഭ്യാസ രംഗം നേടിയ പുരോഗതിയാണ് ഒരു സമൂഹത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വടകര ടൗണ്‍ ഹാളില്‍ എംഐ സഭയുടെ ആഭിമുഖ്യത്തില്‍ എംയുഎം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന പരിപാടി ‘വിജയോത്സവം’ ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ വിദ്യാഭ്യാസത്തില്‍ ആശാവഹമായ മുന്നേറ്റമാണുള്ളത്. ന്യൂനപക്ഷ വിഭാഗങ്ങളിലുള്‍പ്പെടെ സ്ത്രീ വിദ്യഭ്യാസ പുരോഗതിയുടെ ഫലം ദൃശ്യമാണെന്നും പത്മനാഭന്‍ പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനത്തിലധിഷ്ഠിതമായ സാമൂഹിക സാഹചര്യമാണ് ന്യൂനപക്ഷങ്ങള്‍ക്കുള്‍പെടെ പുരോഗതി കൈവരിക്കാന്‍ loydo-2കഴിഞ്ഞത്. ബാബരി മസജിദ് തകര്‍ക്കപ്പെട്ട സമയത്ത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വീകരിച്ച സംയമനത്തിന്റെ രാഷ്ട്രീയം ഏറെ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എംജി യൂണിവേഴ്‌സിറ്റി ഡി ലിറ്റ് നേടിയതിന് ശേഷം ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത ടി.പത്മനാഭനെ എം.സി വടകര പൊന്നാടയണിയിച്ചു. പ്രൊഫ കെ.കെ.മഹമൂദ് അധ്യക്ഷത വഹിച്ചു. എംയുഎം പ്രിന്‍സിപ്പാള്‍ എന്‍.ടി.മൂസാന്‍കുട്ടി, ടി.ഐ.നാസര്‍, കെ.പി.മമ്മദ്, സി.കെ.അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിച്ചു. അഡ്വ അബ്ദുല്ല മണപ്രത്ത് സ്വാഗതവും വി.ഫൈസല്‍ നന്ദിയും പറഞ്ഞു.