വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയില്‍ സ്‌കൂളില്‍ ശുദ്ധജലം

0
284

 

നാദാപുരം: നാദാപുരം സിസിയുപി സ്‌കൂളില്‍ നിന്നു വിരമിച്ച അധ്യാപകര്‍ സ്‌കൂള്‍ loydo-2വിദ്യാര്‍ഥികള്‍ക്കായി ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പില്‍ കുഞ്ഞമ്മദ് നിര്‍വ്വഹിച്ചു. കഴിഞ്ഞ വര്‍ഷം വിരമിച്ച അധ്യാപകരായ കെ.വേണുഗോപാലന്‍, അനു പാട്യംസ്, സി.പുഷ്പവല്ലി, സി.എച്ച്.ശ്രീലത എന്നിവരാണ് പദ്ധതി സ്‌പോണ്‍സര്‍ ചെയ്തത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സുജിത പ്രമോദ്, മാനേജര്‍ കെ.ബാലകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ ബി.രവീന്ദ്രന്‍, കെ.ഹേമചന്ദ്രന്‍, കെ. വേണുഗോപാലന്‍, കെ.അജിത്ത്, എം.എ.ലത്തീഫ്, രാമദാസന്‍, ടി.കെ.രമേശന്‍, വി.ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു.

1RIMSco op college