ലഹരി പിശാചിനെതിരെ വിദ്യാര്‍ഥി റാലി

0
241

നാദാപുരം: യുവ തലമുറയെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ ടിഐഎം വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ റാലി നടത്തി. നമ്മുടെ മക്കളെ ലഹരിപ്പിശാചിന് mhesകൊടുക്കരുത് എന്ന സന്ദേശവുമായി നിഷ്‌ക്കളങ്ക ബാല്യത്തെ റാഞ്ചിയെടുക്കുന്ന ലഹരിപ്പിശാചിന്റെ കൂറ്റന്‍ ദൃശ്യവുമേന്തി നടത്തിയ റാലി ജനശ്രദ്ധ നേടി.
നാദാപുരം ടൗണില്‍ ലഹരിക്കെതിരെ ലഘുലേഖ വിതരണവും നടന്നു. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ടി.കെ. അസ്ലം രചനയും സംവിധാനവും നിര്‍വഹിച്ച എരിഞ്ഞടങ്ങും മുമ്പ് .. എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും വിദ്യാര്‍ഥികള്‍ക്കായി കൊളാഷ് മത്സരവും നടത്തി. സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ ജൂനിയര്‍ റെഡ്‌ക്രോസ്, ഗൈഡ്‌സ് എന്നിവരും പങ്കെടുത്തു. ടി.കെ.അസ്‌ലം, മണ്ടോടി ബഷീര്‍, കെ.സുബൈര്‍, എം.സമീറ, ഒ.കെ.രാധ, ടി.എം.റംല, ഷഹര്‍ബാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

loydo-2RIMSco op college