ഓട്ടോ ഡ്രൈവറുടെ സത്യസന്ധതക്ക് പത്തരമാറ്റ്

0
870

നാദാപുരം: കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചുനല്‍കിയ വളയത്തെ ഓട്ടോ ഡ്രൈവറുടെ സത്യസന്ധതക്ക് പത്തരമാറ്റ് തിളക്കം. വളയം സ്വദേശിയും ടൗണിലെ ഓട്ടോ ഡ്രൈവറുമായ വേറക്കടവന്റെവിട രാജനാണ് പണവുംരേഖകളുമടങ്ങിയ mhesപേഴ്സ് ഉടമയ്ക്ക് തിരിച്ചുനല്‍കിയത്. വളയം ചെക്കോറ്റസ്വദേശിയും സൈനികനുമായ ചന്ദ്രോത്ത് രനീഷിന്റെ പേഴ്സാണ് വളയം പരദേവത ക്ഷേത്ര റോഡില്‍ നഷ്ടപ്പെട്ടത്. ഇത് സംബന്ധിച്ച് വളയം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് വഴി വന്ന രാജന് പേഴ്സ് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പേഴ്സ് വളയം പോലീസ് സ്റ്റേഷനില്‍ ഏല്‍ച്ചു. പണവും അവശ്യരേഖകളുമാണ് പേഴ്സില്‍ ഉണ്ടായിരുന്നത്.എസ്ഐ പി.കെ.ശശിധരന്റെയും സിവില്‍ പോലീസ് ഓഫീസര്‍ രാംദാസിന്റെയും സാന്നിധ്യത്തില്‍ രാജന്‍ രനീഷിന് പേഴ്സ് കൈമാറി. രാജന്റെ സത്യസന്ധതയെ പോലീസ് ഉദ്യോഗസ്ഥരും ഒട്ടോ തൊഴിലാളികളും അഭിനന്ദിച്ചു.

loydo-2RIMSco op college