ഒരു മൃതദേഹം കൂടി ലഭിച്ചു; ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി

0
330

 

താമരശേരി: കട്ടിപ്പാറ പഞ്ചായയത്തിലെ കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് കാണാതായവരില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ കാണാതായ co op collegeനസ്രത്തിന്റെ മകള്‍ റിഫാ മറിയത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്കായി ഇന്ന് രാവിലെ ഏഴു മണിക്ക് തുടങ്ങിയ തെരച്ചിലിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുടുംബത്തിലെ ആറുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ മരിച്ച ഹസന്റെ വീടു നിന്നിരുന്ന ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് കരിഞ്ചോലയില്‍ ഉരുള്‍ പൊട്ടലുണ്ടായത്. ഇന്നലെ മൂന്നു കുട്ടികളടക്കം ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
കരിഞ്ചോല അബ്ദുറഹ്മാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), loydoമുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരാണ് ഇന്നലെ മരിച്ചത്.
കരിഞ്ചോലയില്‍ അരകിലോമീറ്ററോളം ചുറ്റളവ് പ്രദേശം നക്കിത്തുടച്ച ദുരന്തത്തില്‍ ആറ് വീടുകള്‍ തകര്‍ന്നു. കാണാതായവര്‍ക്കുവേണ്ടി രാത്രിയും തെരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം നിര്‍ത്തിവെക്കുകയായിരുന്നു. നാട്ടുകാര്‍ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം പിന്നീട് ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനയും ഏറ്റെടുത്തു. വിവിധ ജില്ലകളില്‍നിന്ന് ഫയര്‍ഫോഴ്‌സ് സംഘം ദുരന്തമേഖലയില്‍ എത്തി.

RIMS