മീന്‍ പിടിക്കാന്‍ കനാലില്‍ ഇറങ്ങിയ ആള്‍ മുങ്ങി മരിച്ചു

0
2330

നാദാപുരം: കനാലില്‍ മീന്‍ പിടിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു. എടച്ചരി co op collegeനരിക്കുന്ന് തെരുവിന് സമീപത്തെ മീത്തലെ കണ്ണങ്കണ്ടി ബാബുവാണ് (46) മരിച്ചത്. എടച്ചേരിയില്‍ വടകര-മാഹി കനാല്‍ പാലത്തിനടുത്ത് സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കാന്‍ വലയിട്ടതിനിടയില്‍ ചെളിയില്‍ അകപ്പെട്ട് മുങ്ങി പോകുകയായിരുന്നു. ചേലക്കാട് നിന്ന് ലീഡിങ്ങ് ഫയര്‍മാന്‍ വി.വി.രാമകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും മരണപ്പെട്ടു. പി.പി ഷമീല്‍, ഷിബിലേഷ് എന്നിവരാണ് കനാലിലിറങ്ങി കരക്കെത്തിച്ചത്. മൃതദേഹം വടകര ഗവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി .പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഫ്രന്റ്സ് വാടക സ്റ്റോര്‍ നടത്തി വരികയായിരുന്നു. കണാരന്റെയും നാരായണിയുടെയുംമകനാണ്. ഭാര്യ: രചന. മക്കള്‍: നന്ദന, ലന്ദന. സഹോദരങ്ങള്‍: ശശി, അശോകന്‍, ശോഭ, രതീഷ്.

loydoRIMS