സിമന്റ് വിലയില്‍ വന്‍വര്‍ധന; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്‌

0
714

 

കോഴിക്കോട്: സംസ്ഥാനത്ത് സിമന്റ് വില വര്‍ദ്ധിച്ചു. ഒരാഴ്ചയ്ക്കിടയില്‍ പ്രധാന ബ്രാന്‍ഡുകള്‍ക്ക് 60 മുതല്‍ 70 രൂപ വരെയാണ് വില കൂടിയത്. രണ്ടാഴ്ച മുമ്പുവരെ 350 രൂപയായിരുന്നു പ്രധാന കമ്പനികളുടെ സിമന്റിന് വിലയെങ്കില്‍ ഇപ്പോളത് 400 co op collegeമുതല്‍ 420 രൂപ വരെയായി. ഏതാണ്ട് 20 ശതമാനം വരെയുള്ള വര്‍ധനയാണ് ഒറ്റയടിക്കുണ്ടായിരിക്കുന്നത്. ജിഎസ്ടി നിലവില്‍ വരുമ്പോള്‍ സിമന്റ് വില കൂടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അങ്ങനെയുണ്ടായില്ലെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വില കുറയുകയാണുണ്ടായത്.
മഴ തുടങ്ങിയതോടെയാണ് കേരളത്തില്‍ സിമന്റ് വില കുത്തനെ ഉയര്‍ന്നത്. വന്‍കിട കമ്പനികളുടെ സിമന്റിനാണ് വില കൂടിയത്. ഇതിനിടയില്‍, ആവശ്യത്തിന് സിമന്റ് വിതരണം ചെയ്യാതെ കമ്പനികള്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണെന്ന് സിമന്റ് ഡീലേഴ്സ് അസോസിയേഷന്‍ പരാതിപ്പെടുന്നു. കര്‍ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ചില കമ്ബനികളുടെ സിമന്റ് കുറഞ്ഞ വിലയ്ക്ക് കേരളത്തിലെത്തുന്നുണ്ട്. അവയ്ക്ക് വില കൂടിയിട്ടില്ല. എന്നാല്‍, വന്‍കിട കമ്പനികളുടെ സിമന്റിനാണ് ഡിമാന്റ് കൂടുതല്‍.
ഒരു കാരണവുമില്ലാതെ സിമന്റ് വില കുത്തനെ ഉയര്‍ത്തുന്നതിനാല്‍ ഡീലര്‍മാര്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

loydoRIMS