പ്രവേശനോത്സവത്തില്‍ താരമായി മൂവര്‍ സംഘം

0
619

 

വളയം: പുതിയ അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ പ്രവേശനോത്സവത്തിലും താരമായി മൂന്ന് വിദ്യാര്‍ഥികള്‍. വളയം ചാലിയാട്ട് പൊയില്‍ എല്‍പി co op collegeസ്‌കൂളില്‍ ഒന്നാം തരത്തില്‍ പ്രവേശനം നേടിയ ശിവമയ, ശിവന്യ, ശിവരാഗ് എന്നിവരാണ് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.ആറ് വര്‍ഷം മുമ്പ് ഒരേ ദിവസം ജനിച്ചവരാണ് മൂന്ന് പേരും. ജനിച്ച് വളര്‍ന്നതും ഉണ്ടതും ഉറങ്ങിയതും ഒരുമിച്ച് തന്നെ. വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂളിലേക്കു പോകുന്നതിലും പതിവ് തെറ്റിച്ചില്ല.
വളയം മഞ്ചാന്തറ മാവുള്ള നടുക്കണ്ടി ജയേഷ്-സജിന ദമ്പതികളുടെ മക്കളാണ് മൂവരും. തിങ്കളാഴ്ച സ്‌കൂളിലെത്തിയപ്പോഴും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ഇവര്‍ തന്നെ. രാവിലെ തന്നെ പുതിയ ബാഗും പുത്തന്‍ ഉടപ്പുകളുമണിഞ്ഞ് ശിവരാഗ് രണ്ട് കുഞ്ഞനുജത്തിമാരുടെയും കൈ പിടിച്ച് സ്‌കൂളിലേക്ക് പുറപ്പെട്ടു. പുതിയ കൂട്ടുകാരെയൊക്കെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് സ്‌കൂള്‍ ജിവിതം അടിച്ച് പൊളിക്കുകയാണ് ഈ മൂവര്‍ സംഘം.

loydoRIMS