വടകര റവന്യു ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം നാളെ

0
304

വടകര: വടകര കേന്ദ്രമായി അനുവദിച്ച റവന്യൂ ഡിവിഷന്റെ ഓഫീസ് ഉദ്ഘാടനം നാളെ (വ്യാഴം) രാവിലെ പത്തിന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ co op collegeനിര്‍വഹിക്കും. കോട്ടപ്പറമ്പിലെ പിഡബ്ല്യുഡി റസ്റ്റ്ഹൗസിന്റെ പഴയ കെട്ടിടത്തിലാണ് ആര്‍ഡിഒ ഓഫീസ് പ്രവര്‍ത്തിക്കുക. ഉദ്ഘാടന ചടങ്ങില്‍ കെട്ടിട കൈമാറ്റം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. പൈതൃകമന്ദിര സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച താലൂക്ക് ഓഫിസ് കെട്ടിടം മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞമാസം നടക്കേണ്ടിയിരുന്ന ഉദ്ഘാടനം നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
സി.കെ.നാണു എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കളക്ടര്‍ യു.വി.ജോസ്, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ.രാഘവന്‍, എംഎല്‍എമാരായ ഇ.കെ.വിജയന്‍, പാറക്കല്‍ അബ്ദുല്ല, കെ.ദാസന്‍, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലെ നഗരസഭ അധ്യക്ഷന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ ഭരണകൂടത്തിന്റെ നൂതന RIMSആശയമായ ജനസൗഹൃദ വില്ലേജ് ഓഫിസ് പദ്ധതിയുടെ ഉദ്ഘാടനവും നടക്കും.
ആര്‍ഡിഒ വി.പി.അബ്ദുറഹ്മാന്‍ അടക്കം 24 പേരാണ് ഓഫിസ് ജീവനക്കാര്‍. സീനിയര്‍ സുപ്രണ്ട്, മൂന്ന് ജൂനിയര്‍ സൂപ്രണ്ടുമാര്‍, രണ്ട് എഒ മാര്‍, 12 ക്ലാര്‍ക്കുമാര്‍, ടൈപ്പിസ്റ്റ്, ഓഫിസ് അറ്റന്‍ഡര്‍, രണ്ട് പ്യൂണ്‍, ഡ്രൈവര്‍ എന്നിങ്ങനെയാണ് നിയമിച്ചിട്ടുള്ളത്. വടകര, കൊയിലാണ്ടി താലൂക്കുകളിലെ ക്രമസമാധാനം, ദുരിതാശ്വാസം, പ്രകൃതി ദുരന്തം തുടങ്ങിയവ ഉള്‍പ്പെടെ ഈ ഓഫിസ് കൈകാര്യം ചെയ്യും.
അതോടൊപ്പം ആര്‍ഡിഒ കോടതിയും പ്രവര്‍ത്തിക്കും.

loydo