മാക്കൂട്ടത്ത് ഉരുള്‍പൊട്ടലില്‍ ഒരു മരണം; തലശേരി-മൈസൂരു പാത തടസപ്പെട്ടു

0
508

തലശേരി: ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് കര്‍ണാടക വനാതിര്‍ത്തിയിലെ മാക്കൂട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു മരണം. ഏഴ് വീടുകള്‍ക്ക് നാശവുമുണ്ടായതായി ജില്ലാ ദുരന്ത നിവാരണ വിഭാഗം co op collegeഅറിയിച്ചു. ഇരിട്ടി കുന്നോത്ത് രാധയുടെ മകന്‍ സജിത്താണ് (27) മരിച്ചത്. ലോഡിംഗ് തൊഴിലാളിയായ ഇദ്ദേഹത്തിന്റെ മൃതദേഹം മാക്കൂട്ടം മെതിയടിപ്പാറ എന്ന സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. മൃതദേഹം വീരാജ്‌പേട്ട ആശുപത്രിയിലേക്ക് മാറ്റി. ഉരുള്‍പൊട്ടലില്‍ ഒരു ആദിവാസിയുടെ വീട് ഒഴുകിപ്പോയതായും ദുരന്തനിവാരണ വിഭാഗം അറിയിച്ചു. വീട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 32 പേരെ കച്ചേരിക്കടവ് സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലേക്ക് മാറ്റി.
ഇരിട്ടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ തലശേരി-മൈസൂരു പാത തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ ജില്ലയെ ബെംഗളൂരുവുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാതയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് മൈസൂരുവിലേക്ക് പോകുന്ന loydoവാഹനങ്ങള്‍ മാനന്തവാടി വഴിയാണ് തിരിച്ചുവിടുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണു. റോഡ് വെള്ളത്തിനടിയിലാണ്. ഉരുള്‍പൊട്ടലറിയാതെ ഇതുവഴി വന്ന് വഴിയില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മാക്കൂട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്.
കര്‍ണാടക വനമേഖലയിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ചെറുപുഴയിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറി. ആളുകളെ താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

RIMS