വടകരയില്‍ വന്‍ഹവാല വേട്ട; ഒരു കോടിയോളം രൂപയുമായി മൂന്നു പേര്‍ അറസ്റ്റില്‍

0
4575

വടകര: വടകരയില്‍ വന്‍ഹവാല വേട്ട. ഒരു കോടിയോളം രൂപയുടെ co op collegeകള്ളപ്പണവുമായി മുന്നു പേരെ ഡിവൈഎസ്പി സി.ആര്‍.സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. സമീപകാലത്തെ ഏറ്റവും വലിയ കുഴല്‍പണ വേട്ടയാണിത്.
വില്യാപ്പള്ളി സ്വദേശികളായ പൊന്മേരി പറമ്പില്‍ വരിക്കോളിതാഴക്കുനി ബഷീര്‍ (42), വണ്ണാന്റവിട കുനിയില്‍ വി.കെ.മന്‍സില്‍ ബദറുദീന്‍ (36), നീലിയത്ത് കുനി സെയ്ത് (34) എന്നിവരാണ് അറസ്റ്റിലായത്. യാതൊരു രേഖയുമില്ലാതെ കൊണ്ടുവരികയായിരുന്ന 89 ലക്ഷത്തി എഴുപത്തി ഏഴായിരം  രൂപയാണ് ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നു പിടിച്ചെടുത്തത്.
ഇന്നു പുലര്‍ച്ചെ പണവുമായി കെഎല്‍ 18 യു.1843 നമ്പര്‍ മൈക്ര കാറില്‍ ഇവര്‍ വരുമ്പോള്‍ വടകര സിഐ ടി.മധുസൂദനന്റെ നേതൃത്വത്തിലുള്ള പോലീസ് കൈനാട്ടിയില്‍ വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. മൈസൂരില്‍ നിന്ന് തലശേരി വഴിയാണ് പണം കൊണ്ടുവന്നത്. പിടിയിലായ സെയ്ത് അറിയപ്പെടുന്ന വോളിബോള്‍ താരം കൂടിയാണ്. ഇയാള്‍ക്കു വേണ്ടി തന്നെയാണ് പണം കടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. കാറിന്റെ രഹസ്യ അറയില്‍ loydoരണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായാണ് പണമുണ്ടായിരുന്നത്. പോലീസിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. ഈ മേഖലയില്‍ സജീവമായ കുഴല്‍പണം ഇടപാടിനു വേണ്ടിയാണ് പണം കൊണ്ടുവന്നിരിക്കുന്നത്. ഡിവൈഎസ്പിയുടെ ഷാഡോ പോലീസും സിഐയുടെ ക്രൈസ്‌കാഡും സംയുക്തമായാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.
എഎസ്‌ഐ മാരായ സി.എച്ച്.ഗംഗാധരന്‍, കെ.പി.രാജീവന്‍, സിപിഒമാരായ ഷിനു, ഷിറാജ്, ഷാജി, അജേഷ്, ഡ്രൈവര്‍ പ്രദീപ്കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കേസ് കോടതിയുടെ അനുമതിയോടെ എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറും.

RIMS