ഫറോക്ക് നഗരസഭാഭരണം എല്‍ഡിഎഫിന്

0
193
കോഴിക്കോട്:  ഫറോക്ക് നഗരസഭാഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. ബുധനാഴ്ച നടന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് co op collegeപിന്തുണച്ച സ്വതന്ത്ര കമറുലൈല വിജയിച്ചു. ലീഗിന്റെ പ്രതിനിധിയും ചെയര്‍പേഴ്‌സനുമായ സി റുബീനയെയാണ് പരാജയപ്പെടുത്തിയത്. കമറുലൈലയ്ക്ക് 21 വോട്ടും റുബീനയ്ക്ക് 16 വോട്ടും കിട്ടി. ബിജെപിയുടെ ഏക അംഗം വിട്ടുനിന്നു. യുഡിഎഫിലെ ഒരു കോണ്‍ഗ്രസ് കൗണ്‍സിലറും ഒരു സ്വതന്ത്രനും എല്‍ഡിഎഫിന് വോട്ടുചെയ്തു.
മേയ് പതിനാറിനാണ് ചെയര്‍പേഴ്‌സണെതിരെ  അവിശ്വാസം പാസായത്. ചെയര്‍പേഴ്‌സണ്‍ സി റുബീനക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം 22 വോട്ടുകള്‍ക്കാണ് പാസായത്. ഭരണപക്ഷത്ത് നിന്ന്  രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും നഗരസഭയുടെ  മുന്‍ ചെയര്‍പേഴ്‌സണും ലിഗിന്റെ റിബലായി മല്‍സരിച്ച് ജയിച്ച കൗണ്‍സിലറും അന്ന് അവിശ്വാസത്തെ അനുകൂലിച്ചു. 
loydoRIMS