വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു

0
286

 

നാദാപുരം: വിലങ്ങാട് പട്ടിക വര്‍ഗകോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് എസ്എഫ്‌ഐ RIMSനാദാപുരം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എഴുപത്തിയഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് കുട, ബേഗ്, നോട്ട് പുസ്തകം, സ്ലേറ്റ് ഉള്‍പെടെയുള്ളവ വിതരണം ചെയ്തത്. വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ വിതരണോദ്ഘാടനം സിപിഎം ഏരിയാ സെക്രട്ടറി പി.പി.ചാത്തു നിര്‍വഹിച്ചു. പി.പി.ഷഹറാസ് അധ്യക്ഷത വഹിച്ചു. എസ്എഫ്‌ഐ ജില്ലാ പ്രസിണ്ടന്റ് ടി.അതുല്‍, കെ.സി.ചോയി, കെ.ചന്തു, കെ.ടി.ബാബു, സി.അഷില്‍, ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം.ശരത്ത്സ്വാഗതവും വി.പി.ശ്യാംലാല്‍ നന്ദിയും പറഞ്ഞു.

co op collegeloydo