വെള്ളൂര്‍ നോര്‍ത്ത് എല്‍പിയില്‍ മണിനാദം നിലച്ചിട്ട് ഒരു വര്‍ഷം

0
309

ടി.ഇ.രാധാകൃഷ്ണന്‍
നാദാപുരം: നാദാപുരം ഉപജില്ലയിലെ വെള്ളൂര്‍ നോര്‍ത്ത് എല്‍പി സ്‌കൂളില്‍ ഇത്തവണയും മണിനാദം ഉയരില്ല. നവാഗതരുടെ കിളിക്കൊഞ്ചലും കേള്‍ക്കില്ല.
co op collegeഒരു കുട്ടി പോലും ഇല്ലാതായതോടെ കഴിഞ്ഞ അധ്യയന വര്‍ഷാരംഭത്തിലാണ് സ്‌കൂള്‍ അടച്ചു പൂട്ടിയത്. തൊട്ടു മുമ്പുള്ള വര്‍ഷങ്ങളില്‍ സ്‌കൂളില്‍ ചേരാന്‍ എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായത് സ്‌കൂളിന്റെ നിലനില്‍പ്പ് അവതാളത്തിലാക്കി. സ്‌കൂള്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായതുമില്ല. 2017-18 അധ്യയന വര്‍ഷാരംഭത്തില്‍ നാലാം ക്ലാസില്‍ ഒരു കുട്ടി മാത്രമാണുണ്ടായിരുന്നത്. ഒന്നാം ക്ലാസില്‍ ചേരാന്‍ ആരും എത്തിയതുമില്ല. ഇതോടെ ഒറ്റപ്പെട്ട അവസ്ഥയില്‍ മറ്റൊന്നും ചെയ്യാനാകാതെ ആ വിദ്യാര്‍ത്ഥിയും ടിസി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് പോയി. ഈ അവസ്ഥയില്‍ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചക്കുകയായിരുന്നു. ഇവിടത്തെ നാലു അധ്യാപകരും ജോലി സംരക്ഷണം ലഭിച്ച് വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പോയി. ഇതോടെ ഏറെക്കാലം ഒരു പ്രദേശത്തെ പൗരാവലിക്ക് അക്ഷര വെളിച്ചം പകര്‍ന്ന ഒരു സരസ്വതീ ക്ഷേത്രം കൂടിഇല്ലാതാവുകയായിരുന്നു.

loydoRIMS