ഉദ്ഘാടനത്തിന് മുമ്പേ റോഡ് തകര്‍ന്നു

0
476

 

വളയം: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീ ടാറിംഗ് നടത്തിയ വളയം പഞ്ചായത്തിലെ മഞ്ചാന്തറ- കുയ്‌തേരി റോഡ് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു. 40 ലക്ഷം രൂപ ചെലവില്‍ കഴിഞ്ഞ മാസമാണ് റോഡ് നവീകരിച്ചത്. പ്രവൃത്തിയുടെ RIMSതുടക്കത്തില്‍ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ആവശ്യത്തിന് ടാര്‍ ഉപയോഗിച്ചില്ലെന്ന ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ റോഡ് തകര്‍ന്നത്. കുയ്‌തേരി ഭാഗത്ത് റോഡില്‍ പലയിടത്തും ടാര്‍ ഇളകി കുഴികള്‍ രൂപപ്പെട്ടു. ടാറിംങ്ങ് കഴിഞ്ഞ് ഏറെ ദിവസങ്ങള്‍ പിന്നിട്ടാണ് റോഡിന്റെ ഇരുവശങ്ങളും കോണ്‍ക്രീറ്റ് ചെയ്തത്. റോഡ് തകര്‍ന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഗതാഗത യോഗ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പണി കുറ്റമറ്റ രീതിയില്‍ ചെയ്താലേ ബില്‍ തുക ലഭ്യമാക്കൂവെന്നും ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍ പറഞ്ഞു.

co op collegeloydo