കുട്ടോത്തെ മാലിന്യപ്രശ്‌നം: ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്

0
264

വടകര: വില്യാപ്പള്ളി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കുട്ടോത്ത് സിഎം co op collegeഫാമിലി കോട്ടേജിലെ കക്കൂസ് മാലിന്യത്താല്‍ പൊരുതിമുട്ടുന്ന പ്രദേശവാസികള്‍ക്ക് ആശ്വാസം പകരാന്‍ അധികാരികള്‍ മടിക്കുന്നു. പ്രശ്‌നം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിന്.
പഞ്ചായത്തിലും ആരോഗ്യവകുപ്പിലും നിരവധി പരാതികള്‍ നല്‍കിയെങ്കിലും മൃദു സമീപനമാണ് കൈകൊള്ളുന്നത്. 80 പേര്‍ക്ക് മാത്രം അനുമതിയുള്ള ക്വാട്ടേഴ്‌സില്‍ 150ന് മുകളില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. ഇവരില്‍ എത്ര പേര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്ന് സംശയകരമായി തുടരുന്നു. വിവിധ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജോലി ചെയ്യുന്നതിനാല്‍ ആളുകളുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ കഴിയുന്നില്ല.
മെയ് 31 നാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ കുട്ടോത്ത് നോര്‍ത്ത് യൂണിറ്റ് ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത്. കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകി ദുര്‍ഗന്ധം വമിക്കുകയും സമീപത്തുള്ള ഓവു ചാലിലേക്ക് മാലിന്യം ഒഴുകുന്നതും ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ ആരോഗ്യ വകുപ്പില്‍ പരാതി നല്‍കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഒരു മാസത്തേക്ക് ക്വാട്ടേഴ്‌സ് അടച്ചു പൂട്ടാന്‍ ഉത്തരവാകുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും RIMSആളുകള്‍ താമസിക്കുന്നുണ്ടെന്ന് അറിയിച്ചപ്പോള്‍ മൃദു സമീപനമാണ് ആരോഗ്യ വകുപ്പ് കൈകൊണ്ടത്.
കക്കൂസ് ടാങ്കുകള്‍ നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകി ദുര്‍ഗന്ധം വമിക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. സമീപത്തെ കിണറുകള്‍ ഉപയോഗ്യ ശൂന്യമായ അവസ്ഥയാണ്. പകര്‍ച്ച പനി പടരാന്‍ സാധ്യതയുള്ള മഴക്കാലത്ത് നാടെങ്ങും ശുചീകരണം നടത്തി വരുന്ന സാഹചര്യത്തിലാണ് നാട്ടുകാരെ വെല്ലുവിളിച്ച് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കക്കൂസ് മാലിന്യം പുറംതള്ളുന്നത്. ആരോഗ്യവകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ കുട്ടോത്ത് നോര്‍ത്ത് യൂണിറ്റ് തീരുമാനിച്ചു.

loydo