വള്ളിക്കാട് സ്വദേശി സിദ്ദിഖ് ആരോഗ്യ ശാസ്ത്ര സര്‍വകലാശാല സെനറ്റ് അംഗം

0
610

വടകര: തൃശൂര്‍ ആസ്ഥാനമായ കേരള ആരോഗ്യ-ശാസ്ത്ര സര്‍വകലാശാലയുടെ നിയമനിര്‍മാണ സഭയായ സെനറ്റിലേക്ക് വടകര വളളിക്കാട് സ്വദേശി വി.സിദ്ദിഖ് co op collegeതെരഞ്ഞെടുക്കപ്പെട്ടു.
ഗവര്‍ണര്‍ പി.സദാശിവം, എംഎല്‍എമാരായ കെ.വി.അബ്ദുള്‍ഖാദര്‍, പ്രൊഫ.കെ.യു.അരുണന്‍, സി.കെ.ആശ, ആര്‍.രാജേഷ് വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി.നായര്‍, പ്രോ.വൈസ് ചാന്‍സലര്‍ ഡോ.എ.നളിനാക്ഷന്‍, രാജീവ് സദാനന്ദന്‍ (ഗവ.സെക്രട്ടറി മെഡിക്കല്‍ എജ്യുക്കേഷന്‍), ഡോ.ഉഷ ടൈറ്റസ് (ഗവ.സെക്രട്ടറി ഹയര്‍ സെക്കന്ററി എജ്യുക്കേഷന്‍), മനോജ് ജോഷി (ഗവ.സെക്രട്ടറി ഫൈനാന്‍സ്), ഡോ.റംലാബീവി (ഡയരക്ടര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍), ഡോ.ആര്‍.എല്‍.സരിത (ഡയരക്ടര്‍ ഹെല്‍ത്ത് സര്‍വീസ്) തുടങ്ങിയവര്‍ അംഗങ്ങളായ സെനറ്റിലേക്കാണ് വിദ്യാര്‍ഥി പ്രതിനിധിയായി വി.സിദ്ദീഖ് തെരഞ്ഞെടുക്കപ്പെട്ടത്. ഫാര്‍മസി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് സിദ്ദീഖ്.
എംബിബിഎസ്, പിജി, ആയുര്‍വേദ, ഹോമിയോ, ഡന്റല്‍, നേഴ്‌സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ തുടങ്ങിയ കോഴ്‌സുകളില്‍ ആയിരകണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന കേരളത്തിലെ ഏക ആരോഗ്യ-ശാസ്ത്ര സര്‍വകലാശാലയാണ് ഇത്. വടകര വില്ലേജ് ഫീല്‍ഡ് അസിറ്റന്റ് വരിശ്യക്കുനി യുപി സ്‌കൂളിനു സമീപം വരക്കന്റവിടെ മഹമൂദിന്റെയും ഫാത്തിമയുടെയും മകനാണ് സിദ്ദീഖ്.

loyRIMSJUICE VILLA vtk