വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

0
426

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബത്തേരിയില്‍ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ആദിവാസി co op collegeബാലനെ കാട്ടാന കുത്തിക്കൊന്ന സംഭവം ഇന്ന് പുലര്‍ച്ചെയുണ്ടായിരുന്നു. മേഖലയിലെ അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍.
മുതുമല പുലിയാരം കാട്ടുനായ്ക കോളനിയിലെ ചന്ദ്രന്റെ മകന്‍ മഹേഷ് (മാരന്‍11) നെയാണ് കാട്ടാന കുത്തിക്കൊന്നത്. ചൊവ്വാഴ്ച രാത്രി ഏഴോടെ പൊന്‍കുഴിയിലുള്ള ബന്ധുവീട്ടില്‍ വിരുന്നുവന്നതായിരുന്നു മഹേഷ്. ഇന്ന് പുലര്‍ച്ചെ കോളനിക്ക് 150 മീറ്റര്‍ അകലെ വച്ചാണ് കാട്ടാന കുട്ടിയെ കുത്തുക്കൊന്നത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മോര്‍ച്ചറിയില്‍ എത്തിയ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാജനെ പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.

RIMSJUICE VILLA vtk