നിപ്പ വൈറസ്: മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യങ്ങള്‍

0
1228

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്യുകയും 11 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ബഹ്‌റൈനും യു എ ഇയും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റും മുംബൈയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റുമാണ് മുന്നറിയിപ്പ് നല്‍കിയത്. കേരളത്തിലേക്കുള്ള യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ നിപ്പാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇവിടേക്ക് വരുന്ന പൗരന്‍മാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് അറിയിച്ചത്.
ഇന്ത്യന്‍ അധികൃതര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് നല്‍കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും യുഎഇ കോണ്‍സുലേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.
അത്യാവശ്യ ഘട്ടത്തില്‍ യുഎഇ പൗരന്‍മാര്‍ക്ക് ബന്ധപ്പെടാന്‍ 00919087777737 എന്ന നമ്പറോ വിദേശകാര്യ മന്ത്രാലയത്തിന്റെ കോള്‍ സെന്ററോ (80044444) ഉപയോഗിക്കാമെന്ന് ട്വിറ്ററില്‍ വ്യക്തമാക്കി.

RIMSblue diamond hoteJUICE VILLA vtk