നിര്‍മാണം ഇഴയുന്നു; കോളജ് വാടകക്കെട്ടിടത്തില്‍ തന്നെ

0
705

ടി.ഇ.രാധാകൃഷ്ണന്‍

നാദാപുരം: നാദാപുരം ഗവ. കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്വന്തം കെട്ടിടത്തില്‍ പഠിക്കാന്‍ കഴിയുമെന്ന മോഹം പുതിയ അധ്യയന വര്‍ഷവും നടക്കില്ല. പണി പൂര്‍ത്തിയാകാത്തതിനാല്‍ വാണിമേലിലെ വാടകക്കെട്ടിടത്തില്‍ തന്നെ തുടരേണ്ടി വരും. എന്നാല്‍ വാടകക്കെട്ടിടത്തില്‍ നിന്ന് ഒഴിയാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
മുന്‍ സര്‍ക്കാരിന്റെ കാലത്താണ് ഒരു മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ കോളജ് എന്ന നയത്തിന്റെ ഭാഗമായി നാദാപുരത്ത് കോളജ് അനുവദിച്ചത് .കെട്ടിടം പണിയാന്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ മുന്‍ കൈയെടുത്ത് പണം പിരിച്ച് കോളജിനു വേണ്ടി സ്ഥലം കണ്ടെത്തുകയായിരുന്നു. നാദാപുരം പഞ്ചായത്തിലെ കിണമ്പ്രക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലം വില കൊടുത്തു വാങ്ങു കയായിരുന്നു. ഇവിടെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ച് കോടി രൂപ ചെലവഴിച്ച് കെട്ടിടം പണി തുടങ്ങി. യുദ്ധകാലാടിസ്ഥാനത്തില്‍ പണി നടന്നെങ്കിലും ആവശ്യത്തിന് ക്ലാസ് മുറികള്‍ പൂര്‍ത്തിയായിട്ടില്ല. ഒരു ബ്ലോക്കിന്റെ രണ്ട് നിലയുടെ പണിയാണ് കഴിഞ്ഞിട്ടുള്ളത്. ഫിസിക്സ്, സൈക്കോളജി, ഇംഗ്ലീഷ്, കൊമേഴ്സ്, ഇക്കണോമിക്സ് എന്നീ കോഴ്‌സുകളാണ് ഇവിടെയുള്ളത്. ക്ലാസ് നടത്താന്‍ മാത്രം പതിനഞ്ച് മുറികള്‍ വേണം. ലാബ്, ലൈബ്രറി തുടങ്ങി കോളജ് സമ്പൂര്‍ണണ്ണമായി പ്രവര്‍ത്തിക്കാന്‍ വേറേയും സൗകര്യം ഒരുക്കണം. വേനലവധി കഴിഞ്ഞ് കോളജ് തുറക്കാന്‍ പത്ത് ദിവസം കൂടിയാണ് ബാക്കിയുള്ളത് ഇതിനിടയില്‍ ഇത്രയും സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയില്ല. മാത്രമല്ല കോളജിനായി കെട്ടിടംപണിയുന്ന കിണമ്പ്രക്കുന്നില്‍ കുടിവെള്ളത്തിന് സൗകര്യമില്ല. നിലവില്‍ കിണര്‍ നിര്‍മാണവും തുടങ്ങിയിട്ടില്ല. വൈദ്യുതിയും ലഭ്യമാവണം. ഏതാനും ദിവസങ്ങള്‍ കൊണ്ട് ഇത്രയും സൗകര്യങ്ങളൊരുക്കാന്‍ സാധ്യമല്ലെന്നാണ് അറിയുന്നത്. അതിനാല്‍ ഈ ഒരു അധ്യയന വര്‍ഷം കൂടി നാദാപുരം കോളജ് വാടകക്കെട്ടിട ത്തില്‍ തന്നെ പ്രവര്‍ത്തിക്കേണ്ടി വരും .
അതേ സമയം വര്‍ഷങ്ങളായി വാണിമേല്‍ ദാറുല്‍ ഹുദാ കെട്ടിടത്തില്‍ പ്രവര്‍ത്തി ക്കുന്ന കോളജിന് ഈ വര്‍ഷം കെട്ടിടം അനുവദിക്കുകയില്ലെന്ന് ദാറുല്‍ ഹുദാ കമ്മിറ്റിയുടെ നിലപാട്. RIMSblue diamond hoteJUICE VILLA vtk