കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെ

0
603

ന്യൂഡല്‍ഹി : കേരളത്തില്‍ മെയ് 29ന് മണ്‍സൂണ്‍ മഴ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിവിനു വിപരീതമായി മൂന്നു ദിവസം നേരത്തെയാണ് മണ്‍സൂണ്‍ എത്തുന്നത്. കേരള തീരത്ത് ആരംഭിക്കുന്ന മണ്‍സൂണ്‍ 45 ദിവസം കൊണ്ട് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും. സാധാരണ ജൂണ്‍ ഒന്നു മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറ്. ഇത്തവണ മഴയുടെ അളവ് സാധാരണ നിലയില്‍ തന്നെ ആയിരിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് 20ന് എത്തുന്ന മണ്‍സൂണ്‍ മേഘം മേയ് 24ന് ശ്രീലങ്കയില്‍ പെയ്തു തുടങ്ങുമെന്നും പിന്നീട് കേരളത്തിത്തുമെന്നുമാണ് പ്രവചനം.

RIMSblue diamond hoteJUICE VILLA vtk