ഗായകന്‍ എ.കെ. സുകുമാരന്‍ നിര്യാതനായി

0
541

വടകര : പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എ.കെ.സുകുമാരന്‍ (80) വടകരക്കടുത്ത് പതിയാരക്കരയിലെ രാഗസുധയില്‍ നിര്യാതനായി.  വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച പകല്‍ 12 ന് വീട്ടു വളപ്പില്‍.
1938 ല്‍ കണ്ണൂരിലെ തളാപ്പിലായിരുന്നു ജനനം. മലയാളത്തിലെ പ്രശസ്ത ഗായകരോടൊപ്പം നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയ സുകുമാരന്‍ നൂറുകണക്കിന് ലളിത ഗാനങ്ങളും പാടി. 1965 ല്‍ കടത്തുകാരന്‍ എന്ന സിനിമയില്‍ ബാബുരാജ് സംഗീത സംവിധാനം ചെയ്ത ഗാനമാണ് എ.കെ.സുകുമാരന്‍ ആദ്യമായി പാടിയത്. തുടര്‍ന്ന് അതേവര്‍ഷം തന്നെ ജന്മഭൂമി, കുഞ്ഞാലിമരക്കാര്‍, തളിരുകള്‍ തുടങ്ങിയ സിനിമകള്‍ക്കും വേണ്ടി പാടി. തളിരുകള്‍ സിനിമയിലെ ‘പുലരിപൊന്‍ താലവുമേന്തി’, ‘കുതിച്ചുപായും കരിമുകിലാകും’ എന്നീ പാട്ടുകള്‍ ഏറെ ശ്രദ്ധേയമായി. 1999 ല്‍ ലളിത ഗാനത്തിനുള്ള സംഗീതനാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. കോഴിക്കോട് ആകാശവാണിയില്‍ നിരവധി നാടകലളിത ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
ഭാര്യ: സുധാ ബേബി.

RIMSblue diamond hoteJUICE VILLA vtk