റിയാദ് വടകര മുസ്ലിം ജമാഅത്തിന് പുതിയ ഭാരവാഹികള്‍

0
757

റിയാദ്: 40 വര്‍ഷത്തോളം റിയാദിലെ സാംസ്‌കാരിക-സാമൂഹിക മേഖലകളില്‍ ഇടപെടലുകള്‍ നടത്തുന്ന വടകരക്കാരുടെ കൂട്ടായ്മ റിയാദ് വടകര മുസ്ലിം ജമാഅത്ത് 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. വടകരയിലെ വിവിധ സേവന പ്രവത്തനങ്ങള്‍ക്ക്  അര കോടിയോളം രൂപ ഈ കാലയളവില്‍ കമ്മറ്റി ചെലവഴിച്ചു.
വാര്‍ഷിക ജനറല്‍ ബോഡി യോഗം പീടികയിലകത്തു മുഹമ്മദിന്റെ അധ്യക്ഷതയില്‍ ടി.കെ.സലിം ഉദ്ഘാടനം ചെയ്തു. വരവ് ചെലവ് കണക്ക് യോഗം അംഗീകരിച്ചു. പീടികയിലകത്ത് മുഹമ്മദ് (പ്രസിഡന്റ്), വി.പി.സി.നിയാസ് (വര്‍ക്കിംഗ് പ്രസിഡന്റ്), ടി.കെ.സലിം (വൈസ് പ്രസിഡന്റ്), മുഹമ്മദ് അഷ്‌റഫ് വൈക്കിലേരി (ജനറല്‍ സെക്രട്ടറി), നൗഷാദ്, സി.സലിം (സെക്രട്ടറിമാര്‍), റായിദ് പെരുവാട്ടന്‍താഴെ (ഖജാന്‍ജി), ശബാബ് മണപ്പുറത്ത് (കള്‍ച്ചറല്‍ & സ്‌പോര്‍ട്‌സ് കണ്‍വീനറായി ) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഫൈസല്‍ മണപ്പുറത്ത്, ഉവൈസ് നാലുപുരയില്‍, പി.സി.റിയാസ്, സലാം പെരിങ്ങാടി, സഫീര്‍, മുഹമ്മദ് ചെറൂടിയില്‍, സലാഹുദ്ദീന്‍ കുന്നുമ്മല്‍താഴെ, അഷ്‌കര്‍ നാലുപുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. വി.പി.സി.നിയാസ് സ്വാഗതവും റായിദ് നന്ദിയും പറഞ്ഞു.

RIMSblue diamond hoteJUICE VILLA vtk