മലയാളിയുടെ ഭക്ഷണശൈലിയില്‍ മാറ്റം വേണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

0
463

വടകര: ഭക്ഷ്യ വില്‍പനമേഖലയില്‍ വന്‍ തോതില്‍ കബളിപ്പിക്കല്‍ നടക്കുകയാണെന്നും ആഗോളസംസ്‌കാരം മലയാളിക്ക് നല്‍കിയ പുതിയ ഭക്ഷ്യസംസ്‌കാരത്തില്‍ നിന്ന് മാറി പഴയ സമ്പ്രദായത്തിലേക്ക് തിരിച്ചു വന്നാലെ വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗത്തില്‍ നിന്ന് മോചിതരാവാന്‍ കഴിയൂ എന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വടകരയില്‍ രൂപവത്കരിച്ച കടത്തനാട് കേറ്ററിങ് സഹകരണ സൊസൈറ്റിയുടെ ഹോട്ടലുകളില്‍ ആദ്യത്തേതായ കടത്തനാട് ടെയ്സ്റ്റ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടല്‍ മേഖലയിലേക്ക് ഇത്തരത്തിലുള്ള കൂടുതല്‍ സഹകരണ പ്രസ്ഥാനങ്ങള്‍ കടന്നുവരണമെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. സി.കെ.നാണു എംഎല്‍എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ടി.കെ. മുരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഡോ.കെ.കെ.തുളസീദാസ്, കൗസിലര്‍ ടി.പി.പ്രസീത, സി.ഭാസ്‌കരന്‍, ആര്‍.ഗോപാലന്‍, ടി.പി.ഗോപാലന്‍, പുറന്തോടത്ത് സുകുമാരന്‍, പ്രഫ. കെ.കെ.മഹമൂദ്, ആര്‍.സത്യന്‍, കടത്തനാട് ബാലകൃഷ്ണന്‍, സി.കുമാരന്‍, ടി.വി.ബാലകൃഷ്ണന്‍, എം.അബ്ദുള്‍ സലാം, വി.അസീസ്, പി.കെ.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓഹരിസര്‍ട്ടിഫിക്കറ്റ് നഗരസഭ ചെയര്‍മാന്‍ കെ.ശ്രീധരന്‍ ഗംഗാധരന്‍ കാരിയത്തിന് നല്‍കി ഉദ്ഘാടനം ചെയ്തു. ജൈവപച്ചക്കറി കെ.എന്‍. പുരുഷുവില്‍ നിന്ന് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.കെ.അഗസ്തി സ്വീകരിച്ചു. നല്ല ഭക്ഷണം, മെച്ചപ്പെട്ട സര്‍വീസ് ഇവ ലഭ്യമാക്കുക എന്നതാണ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ജൈവ പച്ചക്കറി ഉപയോഗിച്ച് തയ്യാറാക്കുന്ന വെജിറ്റേറിയന്‍ ഭക്ഷണവും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും ഹോട്ടലില്‍ ലഭ്യമാകും.

RIMSblue diamond hoteJUICE VILLA vtk