വടകരയില്‍ ഓടയില്‍ വീണ് പൊതു പ്രവര്‍ത്തകന് പരിക്ക്

0
1925

വടകര : വയോധികനായ പൊതുപ്രവര്‍ത്തകന് ഓടയില്‍ വീണ് പരിക്ക്. വടകരയിലെ സജീവ പൊതുപ്രവര്‍ത്തകനും ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായ അടക്കാത്തെരുവിലെ ബിമലില്‍ ടി.ബലക്കുറുപ്പിനാണ്(82) പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴരയോടെ പുതിയ സ്റ്റാന്റില്‍ ബസിറങ്ങി സ്ലാബിനു മുകളിലൂടെ നടന്നു പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ഇദ്ദേഹത്തെ പരിസരത്തുണ്ടായിരുന്നവര്‍ ഓടയില്‍ നിന്നു പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമുള്ളതല്ല.
ബസ് സ്റ്റാന്‍ഡ്, പാര്‍ക്ക് റോഡ് എന്നിവിടങ്ങളില്‍ തകര്‍ന്ന പല സ്ലാബുകളും മാറ്റി സ്ഥാപിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കാന്‍ വൈകുന്നത് സംബന്ധിച്ച്‌
നേരത്തെ പരാതി ഉയര്‍ന്നിരുന്നു. നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ വീണ് പരിക്കേല്‍ക്കുന്നത്. സ്ലാബില്ലാത്ത ഓടകളെ നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.

ഇനിയെങ്കിലും കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RIMSblue diamond hoteJUICE VILLA vtk